ടോട്ടൻഹാമിന് ഇത് നല്ല കാലമല്ല. വില്ലൻ പരിക്ക് തന്നെ. സൂപ്പർ താരം ഹാരി കെയ്ൻ പരിക്കേറ്റ് പുറത്തുപോയതോടെ തന്നെ ടോട്ടൻഹാം പ്രതിസന്ധി മുന്നിൽ കണ്ടതാണ്. എന്നാൽ ആ പ്രതിസന്ധികൾക്ക് ആക്കം കൂട്ടി ടോട്ടൻഹാമിന്റെ മറ്റൊരു സൂപ്പർ താരത്തിനും കൂടി പരിക്കേറ്റു. ടോട്ടൻഹാമിന്റെ മധ്യനിര താരം ഡല്ലേ അലിക്കാണ് ഇത്തവണ പരിക്ക് വില്ലനായിരിക്കുന്നത്.

കഴിഞ്ഞ ഫുൾഹാമിനെതിരെ നടന്ന മത്സരത്തിലാണ് ഡല്ലേ അലിക്ക് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ചുറി എന്നാണ് ടോട്ടൻഹാം അധികൃതർ ഔദ്യോഗികമായി സ്ഥിതീകരിച്ചത്. മാത്രമല്ല അടുത്ത മാർച്ച്‌ വരെ താരം കളത്തിന് വെളിയിലിരിക്കേണ്ടി വരും എന്നും മെഡിക്കൽ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ ഗുരുതര പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത് ടോട്ടൻഹാം ആണ്‌.

നിലവിൽ ഹാരി കെയ്‌നിന്റെ അഭാവം പേറിയാണ് ടോട്ടൻഹാം കളിക്കുന്നത്. ഡല്ലേ അലിയുടെ പരിക്കും കൂടി ടോട്ടനത്തെ പിന്നോട്ടടിപ്പിച്ചിരിക്കുകയാണ്. കൂടാതെ മറ്റൊരു സൂപ്പർ താരം സൺ അന്താരാഷ്ട്രമത്സരങ്ങളിലുമാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യ കപ്പിൽ ദക്ഷിണകൊറിയക്ക് വേണ്ടിയാണ് സൺ പന്ത് തട്ടുന്നത്.

The post പരിക്ക് ശാപം പിടിമുറുക്കുന്നു, ടോട്ടൻഹാം ഗുരുതരപ്രതിസന്ധിയിൽ appeared first on Football AtoZ.Source link

COPYRIGHT WARNNING !