ചില ഗോളുകൾ അത് നേടിയ താരങ്ങൾക്ക് തന്നെ ഏറെ പ്രിയപ്പെട്ടതായിരിക്കും. അത് നേടിയ സമയവും സന്ദർഭവും വിലപ്പെട്ടതാവുമ്പോൾ അതിന്റെ മൂല്യം വർധിക്കുകയെ ചെയ്യുകയുള്ളൂ. അത്തരമൊരു ഗോളിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ചെൽസി സൂപ്പർ താരം ഈഡൻ ഹസാർസ്. ആ ഗോൾ മറ്റേതുമല്ല, കാരബാവോ കപ്പിൽ ലിവർപൂളിനെതിരെ താരം നേടിയ സോളോ ഗോളാണ്.

കഴിഞ്ഞ സെപ്റ്റംബറിൽ ആൻഫീൽഡിൽ വെച്ച് നടന്ന മത്സരത്തിന്റെ 85-ആം മിനുട്ടിലായിരുന്നു ആ ഗോൾ പിറന്നത്. ലിവർപൂൾ ഡിഫൻഡേഴ്സിനെ നിഷ്പ്രഭരാക്കി താരം നടത്തിയ മുന്നേറ്റം ഒടുവിൽ ഗോളിൽ കലാശിക്കുകയായിരുന്നു. ആ ഗോളിനെ കുറിച്ചാണ് താരം വാചാലനായത്. ” കേവലം ഇരുപത് മിനിറ്റ് മാത്രമേ ഞാൻ അതിൽ കളിച്ചിട്ടൊള്ളൂ. ആദ്യം താളം കണ്ടെത്താൻ നന്നായി വിഷമിച്ചു. എന്നാൽ പിന്നീടാണ് ആ ഗോൾ നേടാൻ സാധിച്ചത്. മത്സരശേഷം ആ ഗോൾ ഞാൻ വീണ്ടും വീണ്ടും കണ്ടു. ഞാൻ ഏറ്റവും കൂടുതൽ ആനന്ദം കണ്ടെത്തിയ ഗോളായിരുന്നു അത്” ഹസാർഡ് പറഞ്ഞു.

അതേ സമയം ആൻഫീൽഡിനെ താൻ ഏറെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ആൻഫീൽഡ് സ്റ്റേഡിയവും അന്തരീക്ഷവും പിച്ചുമെല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അവിടെ കളിക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു’ ഹസാർഡ് എച്എൽഎന്നിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നു.Source link

COPYRIGHT WARNNING !