ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പു കഴിഞ്ഞപ്പോൾ അതിൽ ഏറ്റവും ആവേശകരമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന മത്സരങ്ങളിലൊന്നാണ് ലിവർപൂളും ബയേൺ മ്യൂണിക്കും തമ്മിലുള്ള പോരാട്ടം. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളും യൂറോപ്പിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്ന ബയേണും തമ്മിലുള്ള പോരാട്ടത്തിനു ശേഷം ആരു ക്വാർട്ടറിലെത്തുമെന്നത് പ്രവചനാതീതമാണ്. സലായാണ് ലിവർപൂളിന്റെ കുന്തമുനയായി കണക്കാക്കപ്പെടുന്നതെങ്കിലും ബയേൺ ലിവർപൂളിൽ കൂടുതൽ പേടിക്കേണ്ടത് മാനേയെ ആയിരിക്കുമെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്.

2014ൽ ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിലാണ് മാനേ കളിച്ചിരുന്നത്. ആ വർഷം ബയേണിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ കളിച്ച താരം പെപ് ഗാർഡിയോളയുടെ ടീമിനു ചില്ലറ തലവേദനയല്ല സൃഷ്ടിച്ചത്. മത്സരം സാൽസ്ബർഗ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ജയിക്കുകയും സാനേ ഒരു ഗോൾ നേടുകയും ചെയ്തിരുന്നു. സാൽസ്ബർഗിൽ രണ്ടു സീസൺ കളിച്ച് 45 ഗോളുകൾ നേടിയതിനു ശേഷമാണ് മാനേ പ്രീമിയർ ലീഗിൽ സതാംപ്ടണിലേക്കു ചേക്കേറുന്നത്.

മുൻപ് ജർമനിയിൽ ബൊറൂസിയ ഡോർട്മുണ്ട് പരിശീലകനായിരുന്ന ക്ലോപ്പ് അന്നത്തെ തന്റെ പ്രധാന എതിരാളികളെ വീണ്ടും നേരിടാനൊരുങ്ങുന്നുവെന്ന പ്രത്യേകത കൂടി ക്വാർട്ടർ പോരാട്ടത്തിനുണ്ട്. നിലവിലെ സാധ്യതകൾ വച്ച് ലിവർപൂളിനാണ് മത്സരത്തിൽ നേരിയ മുൻതൂക്കം ലിവർപൂളിനാണ്. പുതിയ പരിശീലകൻ നികോ കൊവാക്കിന്റെ കീഴിൽ പതറിയ ബയേൺ ബുണ്ടസ് ലിഗയിൽ രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ്.Source link

COPYRIGHT WARNNING !