ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ അത്ലറ്റികോ മാഡ്രിഡിനെ എതിരാളികളായി ലഭിച്ചതിനു പിന്നാലെ യുവന്റസിന് ഇതിഹാസ താരവും ക്ലബ് മേധാവിയുമായ പാവേൽ നെദ് വെദിന്റെ മുന്നറിയിപ്പ്. കിട്ടാവുന്നതിൽ ഏറ്റവും മികച്ച എതിരാളികളെയാണ് ടീമിനു ലഭിച്ചിരിക്കുന്നതെന്നും യുവന്റസിനു പ്രീ ക്വാർട്ടർ കടുപ്പമായിരിക്കുമെന്നുമാണ് നെദ് വെദ് അഭിപ്രായപ്പെടുന്നത്. ഇറ്റാലിയൻ ലീഗിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും യുവന്റസിന് ഫൈനലിലേക്കുള്ള ദൂരം വളരെകലെയാണെന്നും പ്രീ ക്വാർട്ടർ അതിലെ നിർണായകമായൊരു കടമ്പയണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“സ്പാനിഷ് ടീമെന്നതിലുപരിയായി ഇറ്റാലിയൻ ശൈലി തന്നെയാണ് അത്ലറ്റികോയുടേത്. ഒത്തൊരുമയോടെ പ്രവൃത്തിക്കുന്നൊരു പ്രതിരോധവും മുന്നേറ്റനിരയിൽ ഗ്രീസ്മനെ പോലുള്ള താരങ്ങളും അവരെ അപകടകാരികളാക്കുന്നു. ക്രിസ്ത്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗിലെ ഹീറോയാണ്. എന്നാൽ താരത്തെ മാത്രം വിശ്വസിച്ച് യുവന്റസിനു അത്ലറ്റികോക്കെതിരെ ഇറങ്ങാനാവില്ല. ടീമൊന്നടങ്കം ഒരേ പോലെ മികച്ചു നിന്നാൽ മാത്രമേ ടീമിനു മുന്നേറാനാവു.” നെദ് വെദ് പറഞ്ഞു.

1996നു ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ യുവന്റസിനു കഴിഞ്ഞിട്ടില്ല. രണ്ടു തവണ ഫൈനലിൽ എത്തിയെങ്കിലും റയലിനോടും ബാഴ്സയോടും അവർ കീഴടങ്ങുകയായിരുന്നു. ഏറെക്കുറെ സമാനമായ അവസ്ഥ തന്നെയാണ് അത്ലറ്റികോയുടെയും. സിമിയോണിയുടെ കീഴിൽ രണ്ടു തവണ ഫൈനലിലെത്തിയ അത്ലറ്റികോയുടെ ആദ്യ കിരീടമുയർത്താനുള്ള മോഹങ്ങളെ റയലാണു തകർത്തത്.

The post “റൊണാൾഡോയെ മാത്രം ആശ്രയിച്ച് അത്ലറ്റികോയെ നേരിടാനാവില്ല” appeared first on Football AtoZ.

Source link

COPYRIGHT WARNNING !