ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പോരാടാൻ സാധ്യതയുള്ള രണ്ടു ടീമുകളെ തിരഞ്ഞെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം റിയോ ഫെർഡിനാൻഡ്. തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒഴിവാക്കിയ മുൻ പ്രതിരോധ താരം യുണൈറ്റഡിന്റെ ചിരവൈരികളായ ലിവർപൂളും നഗര വൈരികളായ ലിവർപൂളും തമ്മിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടുനാണു കൂടുതൽ സാധ്യതയെന്നാണു പറയുന്നത്.

“മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഇത്തവണ യൂറോപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടിയാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഇരു ടീമുകളും അത്രയും കരുത്തരാണ്. പ്രീമിയർ ലീഗിലെ ഏറ്റവും കരുത്തരായ ടീമാണു മാഞ്ചസ്റ്റർ സിറ്റി. ഇത്തവണ കിരീടം നേടാൻ സാധ്യത കൂടുതലും അവർക്കാണ്. അതു പോലെ തന്നെയാണ് ലിവർപൂളും. കഴിഞ്ഞ തവണ കിരീടം അവർക്കു നഷ്ടമായതു തന്നെ സലാക്ക് ഫൈനലിൽ പരിക്കേറ്റതിനെ തുടർന്നാണ്. ” ഫെർഡിനാൻഡ് പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജേതാക്കളായാണ് സിറ്റി നോക്കൗട്ടിലേക്കു മുന്നേറിയത്. അതേ സമയം കടുത്ത എതിരാളികൾ നിറഞ്ഞ ഗ്രൂപ്പിൽ അവസാന മത്സരത്തിൽ നാപോളിയെ മറികടന്ന് ലിവർപൂളും അവസാന പതിനാറിലെത്തി. പ്രീമിയർ ലീഗിൽ ഈ രണ്ടു ടീമുകളും തമ്മിലാണ് കിരീടപ്പോരാട്ടവും നടക്കുന്നത്.

Source link

COPYRIGHT WARNNING !