ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറെ വാർത്തപ്രാധാന്യം നേടിയ താരമാണ് അയാക്സിന്റെ ഡിജോംഗ്. താരത്തിനെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ ബാഴ്സ വലവീശാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ബാഴ്സക്ക് വെല്ലുവിളിയായി മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും രംഗത്ത് വന്നതോടെ മത്സരം കൊഴുത്തു. എന്നാൽ എല്ലാ വിധ അഭ്യൂഹങ്ങൾക്കും വിരാമമാവുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെയും പിഎസ്ജിയുടെയും കനത്ത വെല്ലുവിളി അതിജീവിച്ചു കൊണ്ട് ബാഴ്സ താരവുമായി അനൗദ്യോഗികകരാറിലെത്തിയതാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്സ പ്രസിഡന്റ്‌ ജോസഫ് ബർത്തെമു നേരിട്ടാണ് അയാക്സ് ക്ലബ് അധികൃതരുമായി സംസാരിച്ചു കരാറിലെത്തിയതെന്ന് പ്രമുഖഫുട്ബോൾ മാധ്യമമായ സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത്. ഇരുപത്തിയൊന്നുകാരനായ താരത്തിന് വേണ്ടി ഏകദേശം എഴുപത് മില്യൺ യുറോയാണ് അയാക്സ് ആവശ്യപ്പെട്ടതായി റിപോർട്ടുകൾ.

ഈ തുക ബാഴ്സ അംഗീകരിച്ചതായും മൂന്ന് തവണയായി അടക്കാമെന്നുമാണ് അയാക്സിന് വാഗ്ദാനം നൽകിയിട്ടുള്ളത്. ഈ സീസണിൽ അയാക്സിന് വേണ്ടി 25 മത്സരങ്ങൾ കളിച്ച താരം മിന്നുന്ന ഫോമിലാണ്. താരം കാഴ്ച്ചവെക്കുന്ന സ്ഥിരതയാർന്ന പ്രകടനവും ബാഴ്സയോട് പെട്ടന്ന് ഇണങ്ങിചേരുന്ന ശൈലിയുമാണ് താരത്തെ എന്ത് വിലകൊടുത്തും വാങ്ങാൻ ബാഴ്സയെ പ്രേരിപ്പിച്ചത്.

The post സിറ്റിയും പിഎസ്ജിയും മുട്ടുമടക്കുന്നു, യുവതാരം ബാഴ്സയിലേക്ക് appeared first on Football AtoZ.

COPYRIGHT WARNNING !