കല, കായികം, വിദ്യാഭാസം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കുന്ന ഇന്ത്യക്കാർക്ക് കേന്ദ്ര സർക്കാർ നൽകുന്ന പത്മശ്രീ പുരസ്കാരം ഇന്ത്യൻ ഫുട്ബോൾ ട്ടീം ക്യാപ്റ്റൻ സുനിൽഛേത്രിക്ക് ലഭിച്ചു. ഫുട്ബാളിൽ സുനിൽ ഛേത്രി ഇന്ത്യക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് ഈ ബഹുമതി നൽകിയത്.

67 ഇന്റർനാഷണൽ ഗോളുകൾ നേടിയ സുനിൽ ഛേത്രിയാണ് നിലവിൽ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതൽ രാജ്യാന്തര ജേഴ്സി അണിഞ്ഞ താരം. അന്താരാഷ്ട്ര ഗോളുകളുടെ കണക്കിൽ ലോക ഫുട്ബോളിൽ ​ഇപ്പോൾ കളിക്കുന്നവരിൽ ക്രിസ്ററ്യാനോക്ക് പുറകിൽ രണ്ടാമതാണ് ഛേത്രിയുടെ സ്ഥാനം. കഴിഞ്ഞ ഏഷ്യൻ കപ്പിൽ ഛേത്രി നേടിയ ഗോളോടുകൂടിയാണ് മെസ്സിയെ മറികടന്നു ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യൻ ഫുടബോളിന്റെ നിലവിലെ വളർച്ചയിൽ മുന്നിൽ നിന്നും നയിച്ച സുനിൽ ഛേത്രിക്ക് അർഹിച്ച അഗീകാരമാണ് ഈ പത്മശ്രീ . ലോകഫുട്ബാളിലെ രാജാക്കന്മാർക്കിടയിലാണ് നമ്മുടെ ക്യാപ്റ്റന്റെ സ്ഥാനം എന്നതും ഓരോ ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന ഒന്നുകൂടിയാണ്.