“മെസ്സിയുടെ തിരിച്ചുവരവിൽ എനിക്ക് പ്രത്യാശയുണ്ട്. ബാർസലോണയുമായി ഞാൻ അതിനുവേണ്ടി സംസാരിക്കും”

അർജന്റീന നാഷണൽ ട്ടീം കോച് ലയണൽ സ്കെലോണിയുടെയാണ് ഈ വാക്കുകൾ. കഴിഞ്ഞ റഷ്യൻ വേൾഡ്കപ്പിൽ റൌണ്ട് 16 ൽ ഫ്രാൻസിനോട് വഴങ്ങിയ തോൽവിയോടെ രാജ്യാന്തര മത്സരങ്ങളിൽ നിന്നും വിട്ടു നിന്ന മെസ്സി പിന്നീട് നടന്ന മത്സരങ്ങളിൽ അർജന്റീനക്ക് വേണ്ടി ജേഴ്സി അണിഞ്ഞിട്ടില്ല.

ജൂണിൽ ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക മത്സരങ്ങളിൽ താൻ പങ്കെടുക്കുമെന്ന സൂചന ഇത് വരെ മെസ്സി നൽകിയിട്ടില്ല എന്നിരിക്കെ, മാർച്ചിൽ നടക്കുന്ന സൗഹൃദ മത്സരങ്ങളിൽ പങ്കെടുമെന്നു തന്നെയാണ് കോച് ലയണൽ സ്കെലോണിയുടെ പ്രതീക്ഷ.

“We will speak with Leo in the days before the March list. When the time is right we will speak,” Scaloni said. “I hope he can be here but more than that, we want him to be happy. I have a good feeling.”

അർജന്റീനക്ക് വേണ്ടി അണ്ടർ 20 വേൾഡ്ക്കപ്പും ഒളിമ്പിക് ഗോൾഡും നേടിയ മെസ്സിക്ക് ഒരു സീനിയർ രാജ്യാന്തര ട്രോഫി ഇന്നും കിട്ടാക്കനി തന്നെയാണ്. നാല് വേൾഡ്കപ്പ്പിലും നാല് കോപ്പ അമേരിക്കയിലും കളിച്ച താരം നാല് തവണ ഈ ടൂര്ണമെന്റുകളുടെ ഫൈനലിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു എന്നത് ആരാധകരെ സംബന്ധിച്ചു സങ്കടകരമായ വസ്തുതയാണ്.

ഗ്രൂപ് B യിൽ കൊളംബിയ, പരാഗ്വേ, ഖത്തർ എന്നിവരാണ് അർജെന്റിനയുടെ എതിരാളികൾ. ആതിഥേയരായ ബ്രസീൽ പെറു, വെനിസുല, ബൊളീവിയ തുടങ്ങിയവരുമായി ഗ്രൂപ് A യിൽ ഏറ്റുമുട്ടും.

COPYRIGHT WARNNING !