ഫ്രഞ്ച് കപ്പിൽ പി എസ് ജിയും സ്ട്രാസ്ബർഗും തമ്മിൽ നടന്ന കഴിഞ്ഞ മത്സരത്തിലാണ് വ്യത്യസ്തമായ ഒരു രംഗം നടന്നത്. വിത്യസ്തമായതു എന്ന് മുകളിൽ സൂചിപ്പിച്ചതു വേറെ ഒന്നുംമല്ല, ഫൗൾ ആക്ഷനുകൾക്കു പോലും ഡൈവ് ചെയ്യുന്ന നെയ്മർ ഈ കളിയിൽ തീർത്തും വ്യത്യസ്തനായിരുന്നു. ഗോൾമുഖത്ത് നിന്നും 40 വാര അകലെ സ്ട്രാസ്ബർഗ് ഡിഫൻഡർ മോവാട്ടസ് സെംസെമി തുടർച്ചയായി മൂന്ന് തവണയാണ് നെയ്മറെ കാൽവെച്ചു വീഴ്ത്തുവാൻ ശ്രമിച്ചത്. ഇതിലൊന്നും വീഴാതെ മികച്ച പാർട്ടി ട്രിക്സുമായി മുന്നേറിയ നെയ്മറെ അവസാനം ഫൗൾ ചെയ്തു വീഴ്ത്തുകയും ഇതിൽ ക്ഷുപിതനായ നെയ്മർ സെൻസെമിയുമായി കയ്യാങ്കളിക്ക് മുതിരുകയാണ് ഉണ്ടായത്. ശേഷം ലഭിച്ച ഫ്രീകിക്ക് ഒരു ലോങ്ങ് റേൻജ് ഷോട്ടിന് ശ്രമിക്കാതെ സെംസെമിയുടെ തലയ്ക്കു മുകളിൽ മികച്ചൊരു റെയിൻബോ ഫ്ലിക്കിലൂടെ നാണം കെടുത്തുകയായിരുന്നു.

COPYRIGHT WARNNING !