കുറച്ചു മുമ്പായിരുന്നു മുൻ റയൽ മാഡ്രിഡ്‌ കോച്ച് സിദാൻ ടീം വിടാനുള്ള കാരണം വെളിപ്പെടുത്തിയിരുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീം വിടാൻ അനുവദിക്കരുതെന്നും പകരമായി ഗാരെത് ബെയ്‌ലിനെ റയൽ വിട്ട് കളയണമെന്നുമായിരുന്നു സിദാൻ മുന്നോട്ട് വെച്ചിരുന്ന ഉപാധികൾ. എന്നാൽ റയൽ പ്രസിഡന്റ്‌ ഫ്ലോറെന്റിന പെരെസ് ഇക്കാര്യം നിരസിച്ചു. ഇതോടെ സിദാൻ റയലിനെ കയ്യൊഴിയുകയും ചെയ്തു. ഈ പ്രസ്താവനയോടെ തന്നെ സിദാനും ബെയ്‌ലും തമ്മിലുള്ള പ്രശ്നങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ ഈ പ്രശ്നങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഇത്തവണ ഗാരെത് ബെയ്ൽ രംഗത്ത് വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം ഫോർ ഫോർ ടുവിന് നൽകിയ അഭിമുഖത്തിലായിരുന്നു താനും സിദാനും തമ്മിലുള്ള ബന്ധങ്ങളിലെ ഉലച്ചിലിനെ കുറിച്ച് ബെയ്ൽ വെളിപ്പെടുത്തിയത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെ വിജയത്തിന് ശേഷം ഒരിക്കൽ പോലും അദ്ദേഹം എന്നോട് സംസാരിക്കാൻ തയ്യാറായില്ല എന്നാണ് ഇത്തവണ ബെയ്‌ലിന്റെ പ്രസ്താവന. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബെയ്ൽ നേടിയ തകർപ്പൻ ഇരട്ടഗോളിന്റെ ബലത്തിലായിരുന്നു അന്ന് റയൽ കിരീടം നേടിയത്. എന്നാൽ തന്നെ അഭിനന്ദിക്കാനോ തന്നെ കുറിച്ച് സംസാരിക്കാനോ സിദാൻ സമയം കണ്ടെത്തിയില്ല എന്നാണ് ബെയ്ൽ പറഞ്ഞിരിക്കുന്നത്.

” ആ കിരീടവിജയത്തിന് ശേഷം ആ ഗോളുകളെ പറ്റി അദ്ദേഹം ഒന്നും സംസാരിച്ചില്ല. അതിന് ശേഷം ഞങ്ങൾ രണ്ട് പേരും ഇത് വരെ ഒന്നും സംസാരിച്ചിട്ടില്ല. ഞങ്ങൾ തമ്മിലുള്ള ബന്ധം നല്ല രീതിയിലായിരുന്നു. പക്ഷെ ഞങ്ങൾ ഒരിക്കലും ഏറ്റവുമടുത്ത സൗഹൃദക്കാരായിരുന്നില്ല. ഒരു സാധാരണഗതിയിൽ പ്രഫഷണൽ താരങ്ങൾ തമ്മിലുള്ള ബന്ധം മാത്രമായിരുന്നു അത്. ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ സ്റ്റാർട്ട്‌ ചെയ്യാൻ കഴിയാത്തതിൽ ഞാൻ അതിയായ നിരാശനായിരുന്നു. കാരണം ഞാൻ പൂർണ ആത്മവിശ്വാസമുള്ളവാനായിരുന്നു. കാരണം അതിന് മുൻപ് കളിച്ച അഞ്ച് ലീഗ് മത്സരത്തിൽ നാലു ഗോളുകൾ ഞാൻ നേടിയിരുന്നു. അത്കൊണ്ട് തന്നെ ഞാൻ ആദ്യഇലവനിൽ സ്ഥാനം അർഹിച്ചിരുന്നു “ബെയ്ൽ പറയുന്നു.

” കിരീടം നേടണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. അത്കൊണ്ട് തന്നെ പകരക്കാരനായി ഇറങ്ങിയത് മുതൽ ഗോൾ നേടാനാണ് ഞാൻ ശ്രമിച്ചത്. ആ അവസാനമുപ്പത് മിനുട്ടുനുള്ളിൽ എന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നത് എനിക്ക് ചെയ്യണമായിരുന്നു. ആ രണ്ട് ഗോളുകൾ നേടാനായതിൽ ഞാൻ ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ സിദാൻ അതിനെ പറ്റി ഒന്നും പറഞ്ഞില്ല എന്നുള്ളത് ഇന്നും നിരാശപടർത്തുന്നു ” സിദാൻ പറഞ്ഞുനിർത്തി.

COPYRIGHT WARNNING !