“കം ബാക്ക് കിങ്‌സ്”

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു ഓമന പേരാണ് ഇത്. സർ അലക്സ് ഫെർഗൂസന്റെ കീഴിലെ കേളീ ശൈലിക്ക് ഉതങ്ങുന്ന ഒരു പേര് തന്നെയായിരുന്നു അത്. കളിയുടെ ആറാം മിനിറ്റിൽ ഒരു ഗോൾ വഴങ്ങുക, കളി അവസാനിക്കുമ്പോൾ എട്ടു ഗോൾ തിരിച്ചു അടിക്കുക. ഇങ്ങനെയൊക്കെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഇന്നേക്ക് കൃത്യം ഇരുപത് വർഷം മുന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ പരിശീലകൻ, ഒലെ ഗണ്ണാർ സോൾഷെയർ 72 ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി 4 ഗോൾ നേടിയത്. 1999 മാഞ്ചസ്റ്ററിന്റെ കളി കണ്ടിട്ടുള്ള ആർക്കും മറക്കാൻ കഴിയാത്ത ഒന്നായിരുന്നു ആ മുഹൂർത്തം. നോട്ടിങ്ഹാം ഫോറെസ്റ്റുമായുള്ള കളിയിൽ രണ്ടാം മിനിറ്റിൽ യോർക്ക് നേടിയ ഗോളിലൂടെ മുന്നിലെത്തിയ യുണൈറ്റഡിന് നോട്ടിങ്ഹാം അധികം വൈകാതെ മറുപടി നൽകുകയായിരുന്നു. ആറാം മിനിറ്റിൽ റോജർസ് നേടിയ ഗോളിലൂടെ ഒപ്പമെത്തിയ നോട്ടിംഗ്ഹാമിന് കളിയിൽ ആകെ കിട്ടിയ സന്തോഷ നിമിഷമായിരുന്നു അത്. പിന്നീട് അങ്ങോട്ട് മാഞ്ചസ്റ്ററിന്റെ പടയോട്ടം തനിയായിരുന്നു.

ഏഴാം മിനിറ്റിൽ തന്നെ തിരിച്ചടി തുടങ്ങിയ യുണൈറ്റഡ് കളി അവസാനിക്കുന്ന നിമിഷം വരെയും ഗോൾ വർഷിച്ചു. സ്കോർ 4 – 1 ൽ എത്തി നിൽക്കുമ്പോൾ രണ്ടു ഗോൾ നേടി മികച്ച ഫോമിലായിരുന്നു യോർക്കിനെ പിൻവലിച്ചു 72 ആം മിനിറ്റിൽ സോൾഷെയറെ ഇറക്കിയ ഫെർഗൂസന് പിഴച്ചില്ല. 80,88 മിനിറ്റുകളിൽ ആദ്യ രണ്ടു ഗോൾ നേടിയ സോൾഷെയർ കളി അവസാനിപ്പിക്കുന്ന നിമിഷങ്ങളിൽ കൂടി രണ്ടു ഗോൾ നേടിയതോടെ ടോട്ടൽ സ്കോർ 8 – 1 എന്ന വലി ഒരു മാർജിനിൽ ഉള്ള വിജയമാണ് മാഞ്ചെസ്റ്ററിനു സമ്മാനിച്ചത്.

COPYRIGHT WARNNING !