അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഇന്നലെ സംഭവബഹുലമായ ദിവസമായിരുന്നു. ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ ബ്രസീൽ തറപറ്റിച്ചെങ്കിലും ബ്രസീലിന് വേൾഡ് കപ്പ് യോഗ്യതനേടാനായില്ല. എന്നാൽ ബ്രസീലിനോട് തോൽവി വഴങ്ങിയതോടെ കയ്യെത്തും ദൂരത്ത് അർജന്റീനക്ക് വഴുതി പോയത് കിരീടമായിരുന്നു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് അർജന്റീനക്ക് വിനയായത്.

മത്സരത്തിന്റെ മുപ്പത്തിയൊമ്പതാം മിനിറ്റിൽ ലിങ്കൺ നേടിയ ഗോളിലൂടെയാണ് ബ്രസീൽ അർജന്റീനക്കെതിരെ ജയം നേടിയെടുത്തത്. ജയത്തോടെ അഞ്ച് പോയിന്റ് നേടാൻ ബ്രസീലിനായെങ്കിലും പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചൊള്ളൂ. ഇതിനാൽ തന്നെ വേൾഡ് കപ്പിന് യോഗ്യത നേടാൻ ബ്രസീലിനായില്ല. അതേ സമയം ഒൻപത് പോയിന്റുകൾ നേടിയ അർജന്റീന പട്ടികയിൽ രണ്ടാം സ്ഥാനം നേടി. ബ്രസീലിനെതിരെയുള്ള മത്സരത്തിന് മുമ്പേ അർജന്റീന അണ്ടർ 20 വേൾഡ് കപ്പ് യോഗ്യത നേടിയിരുന്നു.

എന്നാൽ ബ്രസീലിനെതിനെതിരെ തോൽവിയോടെ കിരീടം കൈവിട്ടു പോവുകയായിരുന്നു. ഇന്നലെ നടന്ന മറ്റു മത്സരത്തിൽ ജയം നേടാൻ ഇക്വഡോറിന് സാധിച്ചതോടെ പത്ത് പോയിന്റോടെ പട്ടികയിൽ ഒന്നാമത് എത്താൻ സാധിച്ചു. അത് വഴി കിരീടം നേടാനും ഇക്വഡോറിനു സാധിച്ചു. ഇക്വഡോർ, അർജന്റീന, ഉറുഗ്വ, കൊളംബിയ എന്നീ ടീമുകളാണ് വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുള്ളത്.

COPYRIGHT WARNNING !