ഈ മാസം നടക്കുന്ന യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഫ്രാൻസ് ടീം പ്രഖ്യാപിച്ചപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ താരങ്ങളായ മാഞ്ചസ്റ്റർ സിറ്റിയുടെ അയ്മറിക് ലപോർടെയും ആഴ്സനലിന്റെ ലകസറ്റയും പുറത്ത്. ആഴ്സനലിനു വേണ്ടി ഈ സീസണിൽ പതിനാലു ഗോളുകൾ നേടിയ ലകസറ്റ ഒഴിവാക്കപ്പെട്ടപ്പോൾ ചെൽസി ടീമിൽ സ്ഥിരമായി ഇടം പിടിക്കാൻ കഷ്ടപ്പെടുന്ന ജിറൂദ് സ്ക്വാഡിലുണ്ട്. അതേ സമയം മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി തകർപ്പൻ ഫോമിൽ കളിച്ച് യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായി പേരെടുത്ത ലപോർടയെ ഒഴിവാക്കിയത് വിചിത്രമാണ്.

കഴിഞ്ഞ ഡിസംബറിൽ ഫ്രഞ്ച് പരിശീലകന് തന്നോട് സ്വകാര്യമായ പ്രശ്നങ്ങളുണ്ടെന്നു ലപോർടെ പരാതിപ്പെട്ടിരുന്നു. അതിനെ സാധൂകരിച്ചാണ് താരത്തെ വീണ്ടും ടീമിൽ നിന്നും തഴഞ്ഞിരിക്കുന്നത്. അഞ്ചു മാസത്തോളം പരിക്കേറ്റു പുറത്തിരുന്ന ബാഴ്സലോണ പ്രതിരോധ താരം സാമുവൽ ഉംറ്റിറ്റി ടീമിലിടം നേടിയിട്ടുണ്ട്. അതേ സമയം പരിക്കു മൂലം ഡെംബലെ ടീമിൽ നിന്നും പുറത്തായി. എവർട്ടണു വേണ്ടി മികച്ച പ്രകടനം നടത്തുന്ന കുർട് സുമയാണ് ടീമിലിടം പിടിച്ച മറ്റൊരു പ്രധാന താരം.

മുന്നേറ്റനിരയിൽ സെവിയ്യയുടെ ബെൻ യെഡർക്കു പുറമേ 2017 മുതൽ പരിക്കു മൂലം ടീമിലിടം നേടാൻ കഴിയാത്ത കോമൻ ഇടം പിടിച്ചിട്ടുണ്ട്. നവംബറിലെ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലില്ലാതിരുന്ന ആൻറണി മാർഷ്യൽ, പോഗ്ബ എന്നിവരും ടീമിലെത്തിയിട്ടുണ്ട്. ഗ്രൂപ്പ് എച്ചിൽ മോൾഡോവ, ഐസ്ലൻഡ് എന്നിവരെയാണ് ഫ്രാൻസ് നേരിടുന്നത്.

ഫ്രാൻസ് ടീം:

Goalkeepers: Alphonse Areola, Hugo Lloris, Steve Mandanda

Defenders: Lucas Digne, Presnel Kimpembe, Layvin Kurzawa, Benjamin Pavard, Djibril Sidibe, Raphael Varane, Samuel Umtiti, Kurt Zouma

Midfielders: N’Golo Kante, Blaise Matuidi, Tanguy Ndombele, Paul Pogba, Moussa Sissoko

Forwards: Kingsley Coman, Nabil Fekir, Olivier Giroud, Antoine Griezmann, Anthony Martial, Kylian Mbappe, Florian Thauvin

COPYRIGHT WARNNING !