ആരാധകർ ആവേശപൂർവ്വം കാത്തിരുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് പൂർത്തിയായി. ഇത്തവണയും കനത്ത പോരാട്ടങ്ങൾ ഉറപ്പു വരുത്തിയാണ് അവസാന എട്ടു ടീമുകളിൽ ആരൊക്കെ തമ്മിൽ മാറ്റുരക്കുമെന്ന കാര്യം സ്വിറ്റ്സർലൻഡിലെ നിയോണിൽ വച്ചു നടന്ന നറുക്കെടുപ്പിൽ തീരുമാനയത്. ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ മത്സരങ്ങൾ ഏപ്രിൽ 9, 10 തീയ്യതികളിൽ നടക്കുമ്പോൾ രണ്ടാം പാദ മത്സരങ്ങൾ ഏപ്രിൽ 16, 17 തീയ്യതികളിലാണ്.

ആദ്യ ക്വാർട്ടർ ഫൈനൽ ഡച്ച് ക്ലബ് അകാക്സും ഇറ്റാലിയൻ ക്ലബ് യുവന്റസും തമ്മിലാണ്. ആദ്യ പാദ മത്സരം അയാക്സിന്റെ മൈതാനത്തു വച്ചു നടക്കും. ലിവർപൂളും പോർട്ടോയും തമ്മിലാണ് മറ്റൊരു പോരാട്ടം. പ്രീമിയർ ലീഗിലെ വമ്പൻമാരുടെ പോരാട്ടത്തിൽ ടോട്ടനം ഹോസ്പറും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. സ്പാനിഷ് ലീഗിൽ നിന്നുള്ള ഏക ടീമായ ബാഴ്സലോണക്ക് മാഞ്ചസ്റ്റർ യുണൈറ്റഡാണ് എതിരാളികൾ.

ആദ്യ സെമി ഫൈനലിൽ ടോട്ടനം- സിറ്റി പോരാട്ടത്തിലെ വിജയിയും യുവൻറസ് – അയാക്സ് മത്സരത്തിലെ വിജയിയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനലിൽ ബാഴ്സ- മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിലെ വിജയിയും ലിവർപൂൾ-പോർട്ടോ മത്സരത്തിലെ വിജയിയും തമ്മിലാണ് ഏറ്റു മുട്ടുക. ഏപ്രിൽ30, മെയ് 1 എന്നീ തീയ്യതികളിൽ ആദ്യ പാദ സെമി ഫൈനൽ നടക്കുമ്പോൾ രണ്ടാം പാദം മെയ് 7,8 തീയ്യതികളിലാണ്. ഫൈനൽ ജൂൺ 1ന് അത്ലറ്റികോയുടെ മൈതാനമായ വാൻഡ മെട്രോപൊളിറ്റാനോയിൽ വച്ചാണ്.

COPYRIGHT WARNNING !