2020ൽ നടക്കാനിരിക്കുന്ന യൂറോ കപ്പിന്റെ യോഗ്യത മത്സരങ്ങൾക്കുള്ള സ്പെയിൻ ടീമിനെ പരിശീലകൻ ലൂയിസ് എൻറിക്വ പ്രഖ്യാപിച്ചു. നിരവധി പരീക്ഷണങ്ങളുമായി ഇറങ്ങുന്ന ടീമിൽ നിന്നും ഒട്ടേറെ പ്രമുഖ താരങ്ങളാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. റയൽ മാഡ്രിഡ് താരം ഇസ്കോ, അത്ലറ്റികോ മാഡ്രിഡ് താരങ്ങളായ സൗൾ, കോക്കെ എന്നിവരൊന്നും ടീമിലിടം നേടിയിട്ടില്ല. ചെൽസിയുടെ സ്പാനിഷ് താരങ്ങളായ ആസ്പ്ലിക്യുയറ്റ, അലോൺസോ എന്നിവരും ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട പ്രമുഖ താരങ്ങളാണ്. അതേ സമയം സ്പാനിഷ് ലീഗിലെ നിരവധി താരങ്ങൾക്ക് ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്.

ഗെറ്റാഫെ സ്ട്രൈക്കർ ജെയ്മി മാട്ട, റയൽ ബെറ്റിസ് മധ്യനിര താരം സെർജിയോ കനാലസ് എന്നിവർ ആദ്യമായി ദേശീയ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഇവർക്കു പുറമേ സെവിയ്യ പ്രതിരോധ താരം സെർജി ഗോമസും നാപോളി മധ്യനിര താരം ഫാബിയൻ റൂയിസും ടീമിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. വലൻസിയ മധ്യനിര താരം പറേജോ, എസ്പാന്യോൾ ഡിഫൻഡർ ഹെർമോസ എന്നിവരെ രണ്ടാം തവണയും എൻറിക്വ പരിഗണിച്ചിട്ടുണ്ട്. പിഎസ്ജി താരം യുവൻ ബെർനറ്റാണ് ടീമിലെത്തിയ മറ്റൊരു പ്രധാന കളിക്കാരൻ.

ബാഴ്സലോണയിൽ നിന്നും സെർജി റോബർട്ടോ, ആൽബ, ബുസ്ക്വസ്റ്റ്സ് എന്നിവരാണ് ടീമിലിടം നേടിയിരിക്കുന്നത്. റാമോസ്, കബയോസ്, അസെൻസിയോ എന്നിവരാണ് റയലിൽ നിന്നുള്ളവർ. നോർവേ, മാൾട്ട എന്നീ ദുർബലർക്കെതിരെയാണു മത്സരമെന്നതു കൊണ്ടാണ് പുതിയ താരങ്ങളെ എൻറിക്വ പരീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

സ്പെയിൻ സ്ക്വാഡ്:

Goalkeepers: David de Gea, Kepa Arrizabalaga, Pau Lopez.

Defenders: Jose Gaya, Jordi Alba, Juan Bernat, Mario Hermoso, Inigo Martinez, Sergio Ramos, Sergi Gomez, Jesus Navas, Sergi Roberto.

Midfielders: Sergio Busquets, Rodri Hernandez, Dani Ceballos, Fabian Ruiz, Sergio Canales, Dani Parejo.

Strikers: Alvaro Morata, Rodrigo Moreno, Marco Asensio, Iker Muniain, Jaime Mata.

COPYRIGHT WARNNING !