ഫുട്ബോൾ ആരാധകർ നിറഞ്ഞ ഒരു രാജ്യം ലോകകപ്പ് നേടിയാൽ ആ ടീമിലുണ്ടായിരുന്ന ഹീറോകളുടെ പേരുകൾ അവിടെ പിന്നീടു ജനിക്കുന്ന കുട്ടികൾക്ക് വീഴുക സ്വാഭാവികമാണ്. ഫ്രാൻസിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ലോകകപ്പിനു ശേഷം പിറന്നു വീണ നിരവധി കുട്ടികൾക്കാണ് അവിടെ ഗ്രീസ്മൻ, എംബാപ്പെ എന്നു തുടങ്ങുന്ന പേരുകൾ വീണത്. എന്നാൽ എന്തിന്റെ പേരിലായാലും ഇനി കുട്ടികൾക്ക് ഈ രണ്ടു പേരുമിടരുതെന്നാണ് ഫ്രാൻസിലെ അതോറിറ്റികൾ ഇപ്പോൾ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇത്തരത്തിലുള്ള പേരുകൾ ഇടുന്നത് കുട്ടികളുടെ താൽപര്യങ്ങളെ ഇല്ലാതാക്കുമെന്നതാണ് ഈ രണ്ടു പേരുകൾക്ക് വിലക്കു നൽകാൻ ഫ്രഞ്ച് കോടതിയെ പ്രേരിപ്പിച്ചത്. ഇതു പോലെയുള്ള പേരുകൾ നൽകിയാൽ അതു ഭാവിയിൽ കുട്ടികൾക്ക് പല രീതിയിലുള്ള ബുദ്ധിമുട്ടുകൾക്കു കാരണമാകുമെന്നും അവർ പറയുന്നു. ഇത്തരത്തിലുള്ള പേരുകൾ ഇനി സിവിൽ രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ടെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫ്രാൻസിൽ മാത്രമല്ല, ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയപ്പോൾ അവിടെ ജനിച്ച കുട്ടികൾക്കും ഇംഗ്ലണ്ട് ഫുട്ബോൾ താരങ്ങളുടെ പേരുകൾ വ്യാപകമായി വീണിരുന്നു. ഗരേത്, ട്രൻറ് എന്നീ പേരുകളാണ് വ്യാപകമായി ഇംഗ്ലണ്ടിൽ പ്രചരിച്ചത്. എന്തിനേറെ പറയുന്നു, 2016 യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ ഡോർട്മുണ്ടിനെതിരെ ലിവർപൂൾ താരം ലോവ്റൻ വിജയഗോൾ നേടിയപ്പോൾ ആ പേരു കുട്ടിക്കു നൽകിയ ആരാധകൻ വരെയുണ്ട് ഫുട്ബോൾ ലോകത്ത്.

COPYRIGHT WARNNING !