യൂറോപ്പിലെ ടോപ് സ്കോറെർക്ക് നൽകുന്ന ഗോൾഡൻ ഷൂവിനുള്ള പോരാട്ടം മുറുകുന്നു. ഇന്നലെ ഹാട്രിക് നേടിയതോടെ രണ്ടാമതുള്ള പിഎസ്ജി താരം കെയ്‌ലിൻ എംബപ്പേയെ അതിവേഗം ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. ഒരൊറ്റ മത്സരത്തിലെ പ്രകടനം കൊണ്ടാണ് മെസ്സി എംബപ്പേക്ക് മേൽ മൂന്ന് ഗോളിന്റെ ലീഡ് കരസ്ഥമാക്കിയത്. ഈ സീസൺ ഏകദേശം അവസാനിക്കാനിരിക്കെ ഇനിയും പോരാട്ടം മുറുകുമെന്ന കാര്യത്തിൽ ഫുട്ബോൾ പ്രേമികൾക്ക് സംശയമില്ല.

ഇന്നലത്തെ ഹാട്രിക് ഗോളോട് കൂടി മെസ്സി മെസ്സി ലാലിഗയിൽ ഇരുപത്തിയൊമ്പത് ഗോളുകൾ പൂർത്തിയാക്കി. നാല് പെനാൽറ്റി ഗോളുകൾ ഉൾപ്പെടെയാണ് മെസ്സി ഈ ഗോളുകൾ സ്വന്തം പേരിൽ കുറിച്ചത്. പന്ത്രണ്ട് അസിസ്റ്റുകളും മെസ്സി നൽകിയിട്ടുണ്ട്. അതേ സമയം ഗോൾഡൻ ഷൂ പോരാട്ടത്തിൽ രണ്ടാമതുള്ള കെയ്‌ലിൻ എംബപ്പേ ഇരുപത്തിയാറ് ഗോളുകളാണ് ഇത് വരെ നേടിയിട്ടുള്ളത്. ഇന്നലെ മാഴ്‌സില്ലക്കെതിരായ മത്സരത്തിൽ താരം നേടിയ ഒരു ഗോളാണ് ഇരുപത്തിയാറായി ഉയരാൻ കാരണം. എന്നാൽ ഇന്നലെ ലഭിച്ച പെനാൽറ്റി എംബപ്പേ പാഴാക്കിയത് മെസ്സിയുമായി ഒരു ചുവട് കൂടി അടുക്കാനുള്ള സുവർണ്ണാവസരം പാഴാകുകയായിരുന്നു. എന്നാൽ അസിസ്റ്റിന്റെ കാര്യത്തിൽ എംബപ്പേ പിറകിലാണ്. കേവലം ആറു അസിസ്റ്റുകൾ മാത്രമേ എംബപ്പേക്ക് നേടാൻ സാധിച്ചിട്ടുള്ളൂ.

അതേ സമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലീഗ് ഗോളുകളുടെ കാര്യത്തിൽ ബഹുദൂരം പിന്നിലാണ്. പത്തൊൻപത് ഗോളുകളുമായി താരം നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഇറ്റാലിയൻ ലീഗിലെ തന്നെ സാംപടോറിയയുടെ ഫാബിയോ ക്വാഗ്ലിയറല്ലയാണ് മൂന്നാം സ്ഥാനത്ത്. ഇരുപത്തിയൊന്നു ഗോളുകളാണ് താരം നേടിയിട്ടുള്ളത്. ഇറ്റാലിയൻ ലീഗിലെ തന്നെ പിയാറ്റക്കാണ് നാലാം സ്ഥാനത്തുള്ളത്. എസി മിലാന്റെ താരമായ പിയാറ്റക്ക് പത്തൊൻപത് ഗോളുകളാണ് നേടിയിട്ടുള്ളത്. പത്തൊൻപത് ഗോളുകൾ തന്നെ നേടിയ റൊണാൾഡോ അഞ്ചാമതാണ്.

മെസ്സിയുമായി തട്ടിച്ചു നോക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ പത്ത് ഗോളുകൾക്ക് പിന്നിലാണ്. സെർജിയോ അഗുറോ, ലെവൻഡോസ്‌കി, ലൂയിസ് സുവാരസ്, സാഡിയോ മാനേ, എഡിൻസൺ കവാനി, ഹാരി കെയ്ൻ, എന്നിവരാണ് യഥാക്രമം ആറു മുതൽ പതിനൊന്ന് സ്ഥാനങ്ങൾ വരെയുള്ളത്.

COPYRIGHT WARNNING !