ഇസ്ലാം മതം സ്വീകരിക്കാനുള്ള കാരണം വിശദീകരിച്ച് പോൾ പോഗ്ബ

അമ്മ ഇസ്ലാം മതത്തെ പിന്തുടരുന്ന ആളായിരുന്നെങ്കിലും ഇരുപതാം വയസു വരെ അതായിരുന്നില്ല പോഗ്ബയുടെ വഴി. അതിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം തന്റെ വഴി തിരഞ്ഞെടുക്കുന്നത്. എന്താണ് ഇസ്ലാം മതം തിരഞ്ഞെടുക്കാനുള്ള കാരണമെന്ന്...

ഇറ്റലിയിൽ വിലയിടിഞ്ഞ് റൊണാൾഡോയും ഡിബാലയും

പ്രമുഖ ഫുട്ബോൾ വെബ്സൈറ്റായ ട്രാൻസ്ഫർമാർക്കറ്റിന്റെ കണക്കുകൾ പ്രകാരം ഇറ്റാലിയൻ ലീഗിലെ താരങ്ങളിൽ മൂല്യത്തിൽ ഇടിവുണ്ടായവരിൽ റൊണാൾഡോയും ഡിബാലയും ആദ്യ സ്ഥാനങ്ങളിൽ. ഡിബാലയുടെ മൂല്യം നൂറു ദശലക്ഷം യൂറോ ആയിരുന്നതു കുറഞ്ഞ് എൺപത്തിയഞ്ചിലെത്തിയിട്ടുണ്ട്. നൂറു...

മെസിക്കു വേണ്ടി മാത്രം ബാഴ്സയിലെത്തുമായിരുന്നെന്ന് മുൻ റയൽ താരം

അർജൻറീനിയൻ ടീമിൽ ഉറ്റ മിത്രങ്ങളാണെങ്കിലും ക്ലബ് കരിയറിൽ ചിരവൈരികളായ ക്ലബുകൾക്കു വേണ്ടിയാണ് മെസിയും ഡി മരിയയും കളിച്ചിട്ടുള്ളത്. ക്ലബ് തലത്തിലും തനിക്കു മെസിക്കൊപ്പം കളിക്കാൻ അവസരമുണ്ടായിരുന്നുവെന്നാണ് അർജന്റീന താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്. നിലവിൽ...

ഇടിമിന്നൽ ഗോൾ നേടി റയലിന്റെ പുതിയ താരം

സമ്മർ ട്രാൻസ്ഫർ ജാലകം തുടങ്ങിയതിനു ശേഷം റയൽ മാഡ്രിഡ് ആദ്യം പ്രഖ്യാപിച്ച സൈനിങ്ങ് സെർബിയൻ താരം ലൂക ജൊവിച്ചിന്റേതാണ്. അറുപതു ദശലക്ഷം യൂറോയിലധികം മുടക്കിയാണ് ജർമൻ ക്ലബായ ഐന്ത്രാഷ്ട് ഫ്രാങ്ക്ഫുർട്ടിൽ നിന്നും ഇരുപത്തിരണ്ടുകാരനായ...

സാറി വെറുതെ പോവില്ല, രണ്ടു താരങ്ങളെ കൂടി കൊണ്ടു പോകും

ചെൽസിയിൽ ഒരു സീസൺ മാത്രം പൂർത്തിയാക്കിയ ഇറ്റാലിയൻ പരിശീലകൻ മൗറീസിയോ സാറി ആഴ്ചകൾക്കുള്ളിൽ ലണ്ടൻ ക്ലബ് വിടുമെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ ഒന്നടങ്കം റിപ്പോർട്ടു ചെയ്യുന്നത്. ഇറ്റാലിയൻ ലീഗിൽ നാപോളിയുടെ പരിശീലകനായിരുന്ന സാറി ഇനി...

ബാലൺ ഡി ഓറിൽ പ്രതികരണവുമായി റൊണാൾഡോ

ഈ വർഷത്തെ ബാലൺ ഡി ഓറിന് അർഹനാണോയെന്ന ചോദ്യത്തിനോടു പ്രതികരിച്ച് റൊണാൾഡോ. യുവേഫ നാഷൻസ് ലീഗ് കിരീടം പോർച്ചുഗലിനൊപ്പം നേടിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു സീസണുകളിലും ചാമ്പ്യൻസ് ലീഗ്...

കോപ്പ അമേരിക്ക നേടാൻ മെസിക്ക് ബ്രസീലിയൻ താരത്തിന്റെ ഉപദേശം

ക്ലബ് കരിയറിൽ ബാഴ്സലോണക്കൊപ്പം ഇനിയൊരു നേട്ടവും മെസിക്കു സ്വന്തമാക്കാനില്ല. യൂറോപ്യൻ ഫുട്‌ബോളിനെ തന്റെ കാൽക്കീഴിലാക്കുന്ന പ്രകടനം ബാഴ്സലോണക്കൊപ്പം കാഴ്ച വച്ചിട്ടുണ്ടെങ്കിലും ദേശീയ ടീമിനൊപ്പം അതാവർത്തിക്കാൻ താരത്തിനു കഴിഞ്ഞിട്ടില്ല. നിരവധി ടൂർണമെന്റിന്റെ ഫൈനലിലേക്കു കുതിച്ച...

വമ്പൻ ട്രാൻസ്ഫറിനൊരുങ്ങി ആഴ്സനൽ

ബെൽജിയത്തിന്റെ മുൻ അറ്റ്ലറ്റികോ മാഡ്രിഡ് താരമായ യാനിക് കരാസ്കോയെ ടീമിലെത്തിക്കാൻ ആഴ്സനൽ ഒരുങ്ങുന്നു. നിലവിൽ ചൈനീസ് ലീഗിൽ കളിക്കുന്ന താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ് ഇംഗ്ലീഷ് ക്ലബ്. ഇക്കാര്യം ബെൽജിയൻ താരം...

പരിക്കും പീഡനാരോപണവും, നെയ്മർക്ക് അടിപതറുന്നു

പരിക്കു മൂലം കരിയർ നഷ്ടപ്പെട്ട നിരവധി താരങ്ങളുണ്ട്. ബ്രസീലിയൻ റൊണാൾഡോ മുതൽ ഗരത് ബേൽ വരെ ഈ കൂട്ടത്തിലുണ്ട്. മെസിക്കും റൊണാൾഡോക്കും ശേഷം ലോകഫുട്ബോൾ അടക്കി ഭരിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട നെയ്മറും ആ ലിസ്റ്റിലേക്കു...

ആ ഓട്ടത്തിനു ശേഷം ലിവർപൂൾ താരങ്ങൾ ചെയ്തതു വെളിപ്പെടുത്തി കിൻസി വൊളാൻസ്കി

ചരിത്രത്തിലെ തന്നെ ഏറ്റവും ബോറടിപ്പിച്ച ചാമ്പ്യൻസ് ലീഗ് ഫൈനലാണ് ലിവർപൂളും ടോട്ടനവും തമ്മിൽ നടന്നതെന്നാണ് പല ആരാധകരും വിലയിരുത്തിയത്. ഇരു ടീമുകളുടെയും മുന്നേറ്റങ്ങൾ വളരെ കുറഞ്ഞ മത്സരം ആരാധകർക്ക് വലിയ ആവേശമൊന്നും ഉണ്ടാക്കിയില്ല....